ആലപ്പുഴ: കെയർ ഫോർ ആലപ്പിയുടെ ഭാഗമായി സംഘടിപ്പിച്ച വിമുക്ത ഭടൻമാരുടെ സംഗമം കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. കെയർ ഫോർ ആലപ്പി ചെയർമാൻ ബ്രിഗേഡിയർ സി.വി.അജയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി.സുധാകരൻ, കേണൽ സി.വിജയകുമാർ, പ്രേംസായ് ഹരിദാസ്, കെ.രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.