
ചാരുംമൂട്: ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ആരംഭിച്ച രണ്ടാമത് മഹാ ശിവപുരാണ വേദിയിലേക്ക് ഭക്തജന തിരക്കേറി. 14 നാണ് സമാപനം. യജ്ഞത്തിലും ഉച്ചക്ക് നടക്കുന്ന പ്രസാദമൂട്ടിലും പങ്കെടുക്കാൻ ഭക്തരുടെ വലിയ തിരക്കാണുള്ളത്. എല്ലാ ദിവസവും രാവിലെ 6 ന് മഹാഗണപതി ഹവനം,7.30 ന് ശിവപുരാണ പാരായണം, 11 ന് അഷ്ടാഭിഷേകം, 11.30ന് ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് അന്നപ്രസാദം, 2 ന് ശിവപുരാണ പാരായണം,വൈകിട്ട് 5.30 ന് ലളിത സഹസ്രനാമ ജപം, ആചാര്യ പ്രഭാഷണം, നാമസങ്കീർത്തനം, രാത്രി 7 ന് ആചാര്യ പ്രഭാഷണം, നാമസങ്കീർത്തനം, - യജ്ഞശാലയിൽ ദീപാരാധന രാത്രി 8ന് ഭസ്മാഭിഷേകം എന്നിവ നടക്കും. 14 ന് വൈകിട്ട് 4 ന് അവഭൃഥസ്നാന ഘോഷയാത്രയോടെ സമാപിക്കും. ഹരിപ്പാട് കാർത്തികേയാശ്രമം സ്വാമിജി ഭൂമാനന്ദതീർത്ഥപാദരാണ് യജ്ഞാചാര്യർ.