ചാരുമൂട്: കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 ന് ആർ.ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടക്കും. ചാരുംമൂട് കോൺഗ്രസ് ഭവനിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കോശി എം. കോശി മുഖ്യ പ്രഭാഷണം നടത്തും. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജിഹരിപ്രകാശ് അദ്ധ്യക്ഷത വഹിക്കും.