ആലപ്പുഴ: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച ഓണം സ്വർണോത്സവത്തിന്റെ ഭാഗമായി യൂണിറ്റ് തലനറുക്കെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലയിൽ നിന്ന് 30 ഭാഗ്യശാലികൾക്ക് ഒരു ഗ്രാം സ്വർണം സമ്മാനമായി ലഭിക്കും. ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര ഭാഗ്യശാലികളെപ്രഖ്യാപിച്ചു. ജില്ലാ ട്രഷറർ എബി തോമസ്, സെക്രട്ടറി കെ.നാസർ, യൂണിറ്റ് പ്രസിഡന്റ് എം.പി.ഗുരുദയാൽ, വിഷ്ണുസാഗർ, മുരുക ഷാജി എന്നിവർ പങ്കെടുത്തു.