കായംകുളം: ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 ന് കായംകുളം എസ്.എൻ. സെൻട്രൽ സ്‌കൂളിൽ ആർ.ശങ്കർ അനുസ്മരണം നടക്കും. അനുസ്‌മരണ സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.പി.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും.യു.പ്രതിഭ എം.എൽ.എ,പള്ളിയമ്പിൽ ശ്രീകുമാർ,വി.ശശിധരൻ,കെ.പുഷ്‌പദാസ്,എം.രവീന്ദ്രൻ,ശ്രീനഗരി രാജൻ,വി. ശശിധരൻ,കായലിൽ രാജപ്പൻ,ഡോ.എസ്.ബി. ശ്രീജയ,പി.ആർ.വിശ്വംഭരൻ,ഡോ.ടി.എസ്. വിജയശ്രീ,ഡേവിഡ് മാത്യു എന്നിവർ സംസാരിക്കും.സമിതി സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങളും മികച്ച പഠനനിലവാരം പുലർത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് , സ്കോളർഷിപ്പും സമിതിയംഗങ്ങളുടെ മക്കളിൽ പഠനത്തിലും മത്സരപരീക്ഷകളിലും മികവു പുലർത്തിയവർക്ക് പുരസ്കാരങ്ങളും സ്‌കൂൾ വിദ്യാർത്ഥികൾക്കായി സമിതിയുടെ സിവിൽ സർവീസ് ട്രെയിനിംഗ് അക്കാഡമി നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ വിജയിച്ചവർക്കുള്ള ക്യാഷ് അവാർഡുകളും യോഗത്തിൽ നൽകും.ഭാരാവഹികളായ ഡോ.പി.പദ്‌മകുമാർ,പള്ളിയമ്പിൽ ശ്രീകുമാർ,പ്രൊഫ. ടി.എം.സുകുമാരബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.