കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് കുറക്കാവ് ദേവീ ക്ഷേത്രത്തിലെ അയ്യപ്പ സത്രം 30 മുതൽ ഡിസംബർ 5 വരെ നടക്കും.
30ന് രാവിലെ 8ന് പന്തളം രാജ കൊട്ടാരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5ന് കുന്നയ്യത്ത് ദേവീക്ഷേത്രത്തിൽ എത്തി ചേരും. തുടർന്ന് താലപ്പൊലിയും വാദ്യ മേളങ്ങളോടും കൂടി കുറക്കാവ് ദേവീ ക്ഷേത്രത്തിലേക്ക് ആനയിക്കും.അയ്യപ്പ സത്രത്തിനുള്ള ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി ക്ടക്കോട്ടില്ലാം നീലകണ്ഠൻ പോറ്റി വൈകിട്ട് 7ന് നിർവഹിക്കും.