ambala

അമ്പലപ്പുഴ: നാല് ദിവസങ്ങളിലായി അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അമ്പലപ്പുഴ ഉപജില്ലാ കലോത്സവം സമാപിച്ചു.എച്ച്.എസ്.എസ്.ജനറൽ വിഭാഗത്തിൽ 201 പോയിന്റ് നേടി പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.136 പോയിന്റ് നേടി അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 87 പോയിന്റ് നേടി പോത്തപ്പള്ളി കെ.കെ.കെ.വി.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എച്ച്.എസ് വിഭാഗത്തിൽ 178 പോയിന്റുമായി അമ്പലപ്പുഴ മോഡൽ ഗവ.എച്ച്.എസ്.എസ് ഒന്നാമതെത്തി. 169 പോയിന്റുമായി പുറക്കാട് എസ്.എൻ. എം എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും 102 പോയിന്റു നേടി പല്ലന എം.കെ.എ.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജാ രതീഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണു ലാൽ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുമാദേവി സമ്മാനദാനം നിർവഹിച്ചു.പഞ്ചായത്തംഗങ്ങളായ സിയാദ്, ശ്രീലേഖ, ജയലളിത ,കെ.കവിത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഹനീഷ്യ.കെ.എച്ച്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മേരി ഷീബ, പ്രഥമാദ്ധ്യാപിക വി.ഫാൻസി , അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ലക്ഷ്മി പണിക്കർ ,ഡി.ശ്രീനി, രാധാകൃഷ്ണ പൈ, എ.ജെ. സിസിലി എന്നിവർ സംസാരിച്ചു.