ചേർത്തല: ചേർത്തല സംസ്‌കാരയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 9ന് ചേർത്തല വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തിൽ ഹൃദയാരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ നടത്തും. സംസ്‌കാരയുടെ 295ാമത് പ്രതിമാസ പരിപാടിയാണ് ഇതെന്ന് പ്രസിഡന്റ് ഗീത തുറവൂർ,സെക്രട്ടറി വെട്ടയ്ക്കൽ മജീദ്, മറ്റ് ഭാരവാഹികളായ ബേബി തോമസ്,ജോസഫ് മാരാരിക്കുളം,ശിവസദ,ബാലചന്ദ്രൻ പാണാവള്ളി എന്നിവർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കഥ കാവ്യ സംഗമം. ജിസ സോയ് നേതൃത്വം നൽകും. 2.45ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സെമിനാർ ഉദ്ഘാടനം ചെയ്യും.ഗീത തുറവൂർ അദ്ധ്യക്ഷയാകും. ഡോ.ജോ ജോസഫ് ക്ലാസെടുക്കും.