ചാരുംമൂട് : ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വി.വി.ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാത്തികുളം കുമാരമംഗലത്ത് ദൃശ്യയ്ക്ക് സ്കൂളിന്റെ അന്തിമോപാചരം. സ്കൂളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ,എച്ച്. എം. എസ്. സഫീന ബീവി, അഡ്മിനിസ്ട്രേറ്റർ രാജീവ്‌ നായർ, ഡെപ്യൂട്ടി എച്ച് .എം ടി .ഉണ്ണികൃഷ്ണൻ, മാതൃ സംഗമം കൺവീനർ അൽഫീന ഷനാസ്,സ്റ്റാഫ് സെക്രട്ടറി മാരായ പി .എസ്. ഗിരീഷ് കുമാർ, സി.എസ്.ഹരികൃഷ്ണൻ എന്നിവർ പുഷ്പ ചക്രം സമർപ്പിച്ചു.