
മാന്നാർ: സെറിബ്രൽ പൾസി രോഗംബാധിച്ച നിരണം വടക്കുംഭാഗം സെൻട്രൽ എൽ.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് 'ചോരാത്ത വീട്' പുനരുദ്ധാരണ പദ്ധതിയിലൂടെ വീട് നവീകരിച്ച് നൽകുന്നു. ഏറേനാളായി വാസയോഗ്യമല്ലാതിരുന്ന ഭവനമാണ് നവീകരിച്ച് നൽകുന്നത്. ചോരാത്തവീട് പദ്ധതിയിലൂടെ നവീകരിക്കുന്ന 49-ാംമത്തെ വീടാണിത്. ഇരതോട് വീയപുരം സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ജെയിൻ സി.മാത്യു നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ചോരാത്തവീട് പദ്ധതിചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കൺവീനർ അലക്സാണ്ടർ പി.ജോർജ് സ്വാഗതം പറഞ്ഞു. തിരുവല്ല ഉപജില്ലാ ഓഫീസർ മിനികുമാരി വി.കെ മുഖ്യസന്ദേശം നൽകി. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം, ജനറൽ കൺവീനർ റോയി പുത്തൻപുരയ്ക്കൽ, തിരുവല്ല എച്ച്.എം ഫോറം സെക്രട്ടറി കുറിയാക്കോസ് തോമസ്, ഡൊമിനിക് ജോസഫ്, നിരണം വടക്കുംഭാഗം എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപിക പ്രീത, ഷാജി ഷാലിമാർ, രാജമ്മ എന്നിവർ സംസാരിച്ചു.