
ആലപ്പുഴ: പാലക്കാട് മണ്ഡലത്തിൽ അർദ്ധരാത്രിയിൽ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ ഉൾപ്പടെയുള്ള യു.ഡി.എഫ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ കള്ളപ്പണമുണ്ടെന്ന വ്യാജേന പൊലീസും ഡി.വൈ.എഫ്.ഐ, ബി.ജെ.പി നോതാക്കളും അഴിഞ്ഞാടിയതിൽ പ്രതിഷേധിച്ച് സൗത്ത്- നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ്കുമാർ, ജി.സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്ജ്, മോളി ജോക്കബ്, സീനത്ത് നാസർ, റഹ്‌മത്ത്, അമ്പിളി അരവിന്ദ്, ഷോളി സിദ്ധകുമാർ, ജയശങ്കർ പ്രസാദ്, ഷിജു താഹ, വയലാർ ലത്തീഫ്, ബി.ഷെഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.