ചേർത്തല: സെന്റ് മാർട്ടിൻ ദേവായത്തിലെ മാർട്ടിൻ ഡി.പോറസിന്റെ തിരുന്നാൾ 7ന് തുടങ്ങും.ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി വികാരി ഫാ.ആന്റണി മംഗലത്ത്,ട്രസ്റ്റി തോമസ് അഞ്ചീക്കര,റോയി തയ്യിൽ,ഷിബു ജോസഫ് മൊടശാലിൽ,അജോ ആന്റണി വെറുങ്ങോട്ടയ്ക്കൽ എന്നിവർ അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് 5ന് ദിവ്യബലി,നൊവേന,തുടർന്ന് കൊടിയേറ്റ്. മുഖ്യ കാർമ്മികൻ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ഡോ.പീറ്റർ കണ്ണമ്പുഴ.8ന് രാവിലെ 6.30ന് ദിവ്യബലി,12ന് ആരാധന, വൈകിട്ട് 5ന് പൊതു ആരാധന. 9ന് വൈകിട്ട് 5ന് ലത്തീൻ റീത്തിൽ ദിവ്യബലി,രൂപം വെഞ്ചരിപ്പ്.10ന് വൈകിട്ട് 3.30ന് തിരുന്നാൾ പാട്ടുകുർബ്ബാന, തിരുന്നാൾ പ്രദക്ഷിണം.