
അരൂർ: സെക്യൂരിറ്റി ജീവനക്കാരനെ ജോലിസ്ഥലത്തെ കസേരയിൽ
മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് പാട്ടുകുളങ്ങര നമ്പനാട്ടുവെളി എം.ഗണേശൻ (68) ആണ് മരിച്ചത്. അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കാർട്ടൺ കമ്പനിയിലെ സെക്യൂരിറ്റിയാണ്. ഇന്നലെ പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ:ഓമന. മക്കൾ:ജിജി,ജിഷ. മരുമക്കൾ:അനീഷ്, അജിത്ത്.