മാവേലിക്കര :എസ്.എൻ.ഡി.പി യോഗം 6240-ാം നമ്പർ ഉമ്പർനാട് ദൈവദശകം ശതാബ്ദി സ്മാരക ശാഖയിൽ പ്രതിഷ്ഠാവാർഷികം നാളെ നടക്കും. ക്ഷേത്രതന്ത്രി പെരിങ്ങനാട് രതീഷ് ശശി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് ഗണപതിഹോമം, 7ന് കൂട്ടമൃത്യുഞ്ജയഹോമം ,​ 8ന് നവകം, പഞ്ചഗവ്യ കലശപൂജ,​ 9ന് പൊതുസമ്മേളനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം നിർവഹിക്കും. ശാഖ പ്രസിഡന്റ് വി.കെ.പ്രസാദ് അദ്ധ്യക്ഷനാവും.യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തും. ഹരിദാസ്, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിക്കും. 10ന് ഗുരുദേവൻ എന്ന വിഷയത്തിൽ പി.എൻ.എ.സലാം മുസലിയാർ പ്രഭാഷണം നടത്തും. ശാഖ സെക്രട്ടറി ജി.സുഗതൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സദാശിവൻ നന്ദിയും പറയും. ഉച്ചക്ക് 1ന് അന്നദാനം.