1

കുട്ടനാട് :പുളിങ്കുന്ന് പഞ്ചായത്ത് 6,7 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൻതോട് പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് യു. ഡി.എഫ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പുളിങ്കുന്ന് മൈനർ ഇറിഗേഷൻ എ.ഇ ഓഫീസിന് മുന്നിൽ നടന്ന സമരം ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ തങ്കച്ചൻ വാഴേച്ചിറ അദ്ധ്യക്ഷനായി. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. പി.കെ.ആന്റണി, ജോഷി കൊല്ലാറ മനോജ് കാനാച്ചേരി, വി.ടി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.അലക്സ് മാത്യു സ്വാഗതം പറഞ്ഞു.