
ആലപ്പുഴ : മഹിള കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഷാനി മോൾ ഉസ്മാൻ ,ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കൾ പാലക്കാട്ട് താമസിച്ച മുറികളിൽ പൊലീസ് അർദ്ധരാത്രി രാഷ്ട്രീയ പ്രേരിതമായി നടത്തിയ റൈഡിൽ പ്രതിഷേധിച്ച്, മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രോളി ബാഗുമായി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ബബിത ജയൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് മിനി സാറാമ്മ അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലത ഓമനക്കുട്ടൻ, മാവേലിക്കര ബ്ലോക്ക് പ്രസിഡന്റ് ചിത്ര ഗോപാലകൃഷ്ണൻ,ജില്ല ജനറൽ സെക്രട്ടറിമാരായ ബീന കെ എസ്,സ്മിതാ പ്രദീപ്, ശ്രീലേഖ മനു, ടി.കെ.സുജാത, ആശ കൃഷ്ണൻ, ത്രികല മണ്ഡലം പ്രസിഡന്റുമാരായ മഞ്ജു പ്രദീപ്, ആശ, സുശീലാമ്മ തുടങ്ങിയവർ സംസാരിച്ചു.