ചേപ്പാട് : പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിൽ താത്കാലിക ക്ലാർക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:പത്താം ക്ലാസ്, കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം 12 ന് വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.