
അരൂർ: അരൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള സഹകരണജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. കെ.പി.ദിലീപ് കുമാർ, അഡ്വ.എൻ.രതീഷ്,കവിത കണ്ണൻ,എൻ.കെ.സുരേന്ദ്രൻ, പി.അമ്പിളി, സൗമ്യ, എ.കെ.അരുൺ, ഒ.എ.ജോയി,ടി.പി.സലിം, എം.എൻ.ബാലചന്ദ്രൻ, സതീശ പണിക്കർ എന്നിവരാണ് വിജയിച്ചത്. ബാങ്ക് പ്രസിഡന്റായി അഡ്വ.എൻ.രതീഷിനെ തിരഞ്ഞെടുത്തു.