ചേർത്തല: മരുത്തോർവട്ടം ഞാവൽക്കാട് ശ്രീരാമ ശ്രീ ദുർഗ ക്ഷേത്രത്തിലെ ലക്ഷാർച്ചനയും ദീപക്കാഴ്ചയും 10ന് നടക്കും. രാവിലെ 6ന് ലക്ഷാർച്ചന കുഭംപൂജ,തുടർന്ന് ലക്ഷാർച്ചന ആരംഭം,വൈകിട്ട് 6.30ന് ദീപക്കാഴ്ച,7ന് ഭഗവതിസേവ,7.30ന് ലക്ഷാർച്ചന കുംഭാഭിഷേകം.തുടർന്ന് പ്രസാദ വിതരണം. ചടങ്ങുകൾക്ക് തന്ത്രി മനയത്താറ്റുമന നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.