ആലപ്പുഴ : മഹാകവി കുമാരാനാശന്റെ ചരമശതാബ്ദി ആചരണത്തോടനുബന്ധിച്ച് നാളെ രാമങ്കരി എസ്.എൻ.സി.പി ഹാളിൽ ആശാന്റെ കൃതികളെ ആസ്പദമാക്കി ബാനർ സാംസ്ക്കാരിക സമിതി ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും, നാഷണൽ ബുക്ക്സ്റ്റാൾ ഒരുക്കുന്ന പുസ്തകമേളയും നടക്കും. ആചരണം സമ്മേളനം ഉച്ചയ്ക്ക് 2 ന് മുൻ മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.എൻ.എ.പി.എം കേന്ദ്ര കോ-ഓർഡിനേറ്റർ പ്രൊഫ. കുസും മംജോസഫ് മുഖ്യ പ്രഭാഷണവും എം.കൃഷ്ണ കുമാർ വിഷയാവതരണവും നടത്തും. ആചരണ സമിതി താലൂക്ക് പ്രസിഡന്റ് രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.