
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി. എ. ഹാമിദ് അദ്ധ്യക്ഷനായി. ആർ. സനൽ കുമാർ, ആർ. വി. ഇടവന, എം. വി. രഘു, എ. ആർ. കണ്ണൻ, എസ്. രാധാകൃഷ്‌ണൻ നായർ, എൻ. ഷിനോയ്, ആർ. ശ്രീകുമാർ, എം. സോമൻ പിളള, ഉണ്ണികൃഷ്‌ണൻ കൊല്ലംപറമ്പ്, സീനോ വിജയരാജ്, എം. ബൈജു, പി. കെ. മോഹനൻ, റ്റി. സുരേഷ്, ശശികാന്തൻ, സജി മാത്തേരി, പി. പി. നിജി, ഉണ്ണികൃഷ്ണൻ പുത്തൻമഠം തുടങ്ങിയവർ സംസാരിച്ചു.