s

മുഹമ്മ: അമ്പനാകുളങ്ങരയിൽ നടക്കുന്ന സി.പി.എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച്സ്വാഗത സംഘം ചെയർമാൻ ജി. വേണുഗോപാൽ പതാക ഉയർത്തി. ഏരിയ സെക്രട്ടറി പി. രഘുനാഥ് സംസാരിച്ചു.

പൊതു സമ്മേളന നഗറിലേക്ക് കൊടിമര-- പതാക ജാഥകൾ പ്രയാണം നടത്തി . കെ.ഡി. മഹീന്ദ്രൻ ക്യാപ്റ്റനും കെ. എസ്. വേണുഗോപാൽ മാനേജരുമായ പതാക ജാഥ ബെന്നി രക്തസാക്ഷി മണ്ഡപത്തിൽ

ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.ജോർജ് അദ്ധ്യക്ഷനായി . വി.ഡി.അംബുജാക്ഷൻ സ്വാഗതം പറഞ്ഞു.

കൊടിമര ജാഥ കണ്ണർകാട് കെ. രാജപ്പൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങി .