
ആലപ്പുഴ: ജില്ലാശിശുക്ഷേമസമിതി ശിശുദിനത്തിന്റെ ഭാഗമായി അങ്കണവാടി,എൽ.കെ.ജി, യു.കെ ജി വിദ്യാർത്ഥികൾക്കും എൽ.പി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാത്ഥികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സരങ്ങൾ എ.ഡി.എം ആശ.സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ.പി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ജോ. സെക്രട്ടറി കെ.നാസർ, അംഗങ്ങളായ ടി. എ. നവാസ്, ആർ.ഭാസ്‌ക്കരൻ, മാലൂർ ശ്രീധരൻ എന്നിവർ സംസാരിച്ചു.