ആലപ്പുഴ : നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ( 2020 ഏപ്രിൽ ഒന്നിന് ശേഷം) ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തിൽ കൂടുതൽ എത്ര കുടിശ്ശികയുണ്ടെങ്കിലും ആവസാനത്തെ നാലു വർഷത്തെ നികുതിയും അധിക നികുതിയും പലിശയും ഉൾപ്പടെയുള്ള ആകെ തുകയുടെ 30 ശതമാനം മാത്രമേ ഈടാക്കുകയുള്ളൂ. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഇത് 40 ശതമാനമായിരിക്കും.
നികുതി കുടിശ്ശിക അടയ്ക്കുവാനുള്ള അവസാന കാലാവധി 2025 മാർച്ച് 31. വിശദവിവരങ്ങൾക്ക് ഫോൺ: 04792447760.