ചേർത്തല:എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ. ട്രസ്റ്റിന്റെ സ്ഥാപകനുമായിരുന്ന മഹാനായ ആർ.ശങ്കർ വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയ സമുന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് അധ:സ്ഥിതരുടെ ഉന്നമനത്തിനായി സ്തുത്യർഹമായസേവനം ചെയ്ത ഭരണകർത്താവായിരുന്നു ആർ. ശങ്കറെന്നും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.ആർ.ശങ്കർ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,കൗൺസിലർമാരായ കെ.സോമൻ,ഗംഗാധരൻ മാമ്പൊഴി,കെ.സി.സുനീത് ബാബു,എം.എസ്.നടരാജൻ,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ,വനിതാസംഘം പ്രസിഡന്റ്‌ മോളി ഭദ്രസേനൻ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു സ്വാഗതവും കൗൺസിലർ സിബി നടേശ് നന്ദിയും പറഞ്ഞു.