ആലപ്പുഴ: നെൽ കർഷകരോട് തുടർന്നുവരുന്ന സംസ്ഥാന ഗവൺമെന്റിന്റെ അവഗണനയും അനാസ്ഥയും ഉപതിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കുന്നതിന് വേണ്ടി , നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും പാലക്കാട്ടും പ്രാദേശിക കർഷകരുടെ സഹകരണതോടെ നാളെപ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുവാൻ സംസ്ഥാന-ജില്ലാതല യോഗം തീരുമാനിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് റജിനാ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ.ലാലി, സാംഈപ്പൻ, കൃഷ്ണപ്രസാദ്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, കെ.ബി.മോഹനൻ, ഇ.ആർ.രാധാകൃഷ്ണപിള്ള, ഹരിപ്പാട് വിശ്വനാഥപിള്ള, സന്തോഷ് പറമ്പിശ്ശേരി, സെക്രട്ടറി മാത്യു തോമസ് കോട്ടയം, കോ-ഓർഡിനേറ്റർ ജോസ് കാവനാട്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ സംസാരിച്ചു.