s

ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പുഴയുടെയും വനിത -ശിശു ആശുപത്രിയുടെയും, സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ബീച്ച് ശുചീകരിച്ചു. സ്വച്ഛത ഹി സേവാ ക്യാമ്പയിൻ 2024നോട്‌ അനുബന്ധിച്ച് നടത്തിയ ശുചീകരണ പ്രവർത്തനത്തിന് റോട്ടറി ക്ലബ് ഒഫ് ആലപ്പുഴ പ്രസിഡന്റ് ജോൺ വി.കുര്യൻ, ക്ലബ്ബ് ഡയറക്ടർമാരായ ചെറിയാൻ കെ, ജോജി സിറിയക്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയകൃഷ്ണൻ. എസ്, ജെ.പി.എച്ച്. എൻ അംബിക പി, നഴ്സിംഗ് ഓഫീസർമാരായ ബിസ്മി സുനീർ , ആശ പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ശുചിത്വ പ്രതിജ്ഞയും എടുത്തു.