മാന്നാർ: കേരകൃഷി പുനരുജ്ജിവിപ്പിക്കുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാർഡ്‌തല യോഗവും കേരസമിതി രൂപീകരണവും 16-ാം വാർഡിൽ നടന്നു. കെ.എ മോഹനന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും വാർഡ് മെമ്പറുമായ വി.ആർ ശിവപ്രസാദ് യോഗം ഉദ്‌ഘാടനം ചെയ്തു. അസി.കൃഷി ഓഫിസർ ദേവിക പദ്ധതി വിശദീകരണം നടത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീകുമാർ, സി.ഡി.എസ് മെമ്പർ ജഗദമ്മ എന്നിവർ സംസാരിച്ചു. കെ.എ.മോഹനൻ കോയിക്കൽ കൺവീനറായും ജഗദമ്മ, എൻ.പ്രസാദ് ഐക്കരേത്ത്, വി.ആർ ഗോപിനാഥ്, ഗംഗാധരൻ എന്നിവർ കമ്മിറ്റിയംഗങ്ങളായും കേരസമിതി രൂപീകരിച്ചു.