
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കരാറുകാൻ നിർമ്മാണത്തിനായി എടുത്ത കുഴി മൂടാത്തത്
രോഗികളുമായി പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു. സൂപ്പർ സ്പെഷ്യലിറ്റി വിഭാഗത്തിന് മുൻഭാഗത്തെ കുഴിയാണ് വാഹനങ്ങൾക്ക് ഭീഷണിയായി മാറിയത്. കഴിഞ്ഞ ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷ കുഴിയിൽ വീണ് വാഹനത്തിന് കേടുപറ്റിയിരുന്നു. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. കാൽനടക്കാർ ഈ കുഴിയിൽ വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പുലർച്ചെ മഴയത്ത്
ആശുപത്രിയിലെ ജീവനക്കാരൻ ഇവിടെ വീണിരുന്നു. എത്രയും വേഗം
അപകടക്കുഴി അടയ്ക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.