തുറവൂർ:എസ്.എൻ.ഡി.പി യോഗം 545-ാം നമ്പർ തുറവൂർ തെക്ക് ധർമ്മപോഷിണിയുടെ കീഴിലുള്ള 8-ാം നമ്പർ ആർ.ശങ്കർ കുടുംബ യൂണിറ്റിന്റെ കുടുംബയോഗം വാര്യത്ത് കിഴക്കേ നികർത്ത് ബിജുവിന്റെ വസതിയിൽ നടന്നു. യൂണിറ്റ് കൺവീനർ സീമ പി.എസ് അധ്യക്ഷത വഹിച്ചു.രഘു ആർ.കുഴിയാത്ത്, വി.ഡി.സുശ്രുതൻ, എൻ.പി.തിലകൻ, രഞ്ജിത്ത്.ആർ എന്നിവർ നേതൃത്വം നൽകി.