മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ സ്‌നേഹ ദീപം ബഡ്‌സ് സ്‌കൂളിലേക്ക് സ്‌പെഷ്യൽ അദ്ധ്യാപിക, ആയ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിക്കുന്ന രേഖകളുമായി 22 ന് രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.