
മാന്നാർ: 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാന്നാർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പകർച്ചവ്യാധി പ്രതിരോധവും ചികിത്സയും ആയുർവേദത്തിലൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ആർ.ശിവപ്രസാദ് വാർഡ് മെമ്പർമാരായ സുജാത മനോഹരൻ, അജിത് പഴവൂർ, ശാന്തിനി, സജു തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ എന്നിവർ സംസാരിച്ചു. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.നീലി നായർ.എസ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് യോഗ ഇൻസ്ട്രക്ടർ ഡോ.കെ.സുധപ്രിയ പകർച്ചവ്യാധി പ്രതിരോധത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.