
ആലപ്പുഴ: ഡിസംബറിൽ നടക്കുന്ന സ്‌കൂൾ ഗെയിം ഫെഡറേഷൻ ഒഫ് ഇന്ത്യ ദേശീയ സ്‌കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ സബ് ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജെസ്‌മോൻ റജീസ്, കാട്ടൂർ ഹോളി ഫാമിലി എച്ച്.എസ്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി എറിക് ബോബൻ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കഴിഞ്ഞ 6ന് എറണാകുളം റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ വിജയിച്ചാണ് ഇരുവരും ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്. ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നീസ് അക്കാദമിയിലെ സമിത് ഭട്ടചാര്യ, ഉദിത് ഭട്ടചാര്യ എന്നിവരാണ് പരിശീലകർ.