മാവേലിക്കര:ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ശങ്കർ അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹ സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ഗോപൻ, സജീവ് പ്രായിക്കര, മനസ്സ് രാജൻ, ചിത്ര അമ്മാൾ, ഉമാദേവി ഇടശ്ശേരി, ജി.രാമദാസ്, രമേശ് ഉപ്പാൻസ്, ലൈല ഇബ്രാഹിം, മനോജ് ഓലകെട്ടി, രാജു പുളിന്തറ, ആശിഷ് പി.വർഗീസ്, രംഗൻ പണിക്കർ, വിജയൻ പിള്ള, ബിനു കുമാർ, അശോക് കുമാർ, ശങ്കർ ഉണ്ണികൃഷ്ണൻ, ബോബൻ ഹാരോക്ക്, പി.എ.തോമസ് എന്നിവർ സംസാരിച്ചു.