മാവേലിക്കര: അഗ്രി ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 29-ാംമത് പുഷ്പമേളയുടെ സ്വാഗത സംഘം ഓഫീസ് മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ തോമസ്.എം.മാത്തുണ്ണി അദ്ധ്യക്ഷനായി. അനി വർഗീസ്, എച്ച്.മേഘനാഥ്, മനസ് രാജൻ, അഖിലേഷ് ശങ്കർ, തോമസ്.ടി.ജോൺ എന്നിവർ സംസാരിച്ചു. അഡ്വ.കെ.ജി.സുരേഷ് സ്വാഗതവും ഡോ.ചിത്രരാജൻ നന്ദിയും പറഞ്ഞു.