ഹ​രി​പ്പാ​ട് : മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മൈ​നർ, മേജർ ഇ​റി​ഗേ​ഷൻ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തിൽ 46 കോ​ടി രൂ​പ​യു​ടെ നിർ​വ്വ​ഹ​ണ പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ന്നു​വ​രു​ന്ന​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല എം.എൽ.​എ അ​റി​യി​ച്ചു. വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ലീ​ഡിം​ഗ് ചാ​ന​ലി​ന്റെ ഇ​രു​വ​ശ​ങ്ങളി​ലും പൈലും സ്ളാബും ഉ​പ​യോ​ഗി​ച്ചും ഗ്രാ​നൈ​റ്റ് ഉ​പ​യോ​ഗി​ച്ചും സം​ര​ക്ഷ​ണ ഭി​ത്തി നിർ​മ്മി​ക്കു​ന്ന 33.30 കോ​ടി രൂ​പ​യു​ടെ പ്ര​വൃത്തി​ നടന്നു വ​രി​ക​യാ​ണ്. പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തിൽ അ​ച്ചൻ​കോ​വി​ലാ​റി​ന്റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി, കു​ത്തു​കു​ഴി മു​തൽ മു​ണ്ടാ​റ്റിൻ​ക​ര വ​രെ ത​കർ​ന്നു കി​ട​ക്കു​ന്ന സം​ര​ക്ഷ​ണ ഭി​​ത്തി​യു​ടെ നിർ​മാ​ണം, പു​ഴ​യി​ൽ അ​ടി​ഞ്ഞു കൂ​ടി​യ എ​ക്ക​ലും ചെ​ളി​യും വാ​രി മാ​റ്റി ആ​ഴം കൂ​ട്ടു​ക തു​ട​ങ്ങി​യ 9 കോ​ടി രൂ​പ​യു​ടെ പ്ര​വൃത്തി​യു​ടെ ടെൻ​ഡർ ന​ട​പ​ടി​കൾ ആ​രം​ഭി​ച്ചു.