
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 304-ാം നമ്പർ കള്ളിക്കാട് ശാഖഗുരു ക്ഷേത്രത്തിലെ വാർഷികത്തോടനുബന്ധിച്ചു നടന്ന മെഡിക്കൽ ക്യാമ്പ് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സജ്ജു പ്രകാശ്, സി .ഡി.എസ് ചെയർപേഴ്സൺ സ്മിത രാജേഷ്, ശാഖ സെക്രട്ടറി പി.അനിൽ കുമാർ, ഇസാറ ഹോസ്പിറ്റലിൽ ഡോ.സച്ചിൻ, കൗൺസിലർ സബീന തുടങ്ങിയവർ സംസാരിച്ചു. കായംകുളം ഇസാറ ഹോസ്പിറ്റലിലെ വിദഗ്ദർ ആണ് കണ്ണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.