ഹരിപ്പാട് :മുതുകുളം പാർവ്വതി അമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിന് വനിതകളായ എഴുത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു. 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയിൽപ്പെട്ട കൃതിയും പരിഗണിക്കും. 15000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൃതികളുടെ നാലുകോപ്പി സെക്രട്ടറി, മുതുകളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റ്, മുതുകുളം സൗത്ത് പി.ഒ, ആലപ്പുഴ-690506 എന്ന വിലാസത്തിൽ
ഡിസംബർ 5ന് മുമ്പ് ലഭിക്കണം. ഫോൺ: 9496157231