
ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻമുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ അനുസ്മരണവും പുളിയനാത്ത് ചിറയിൽ രാജാമണിമെമ്മോറിയൽ ഫൗണ്ടേഷൻ അവാർഡ് ദാനവും എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് യൂണിയൻ മേഖലാ ചെയർമാൻ തൃക്കുന്നപ്പുഴ പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് കാശിനാഥൻ, യോഗം ഡയറക്ടർമാരായ എം.കെ.ശ്രീനിവാസൻ, ധർമ്മരാജൻ ബ്ളോക്ക് പഞ്ചായത്തംഗം ശോഭ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം സരിത, സ്കൂൾ പ്രഥമാദ്ധ്യാപകൻ അരവിന്ദ് മണിയപ്പൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായി അവാർഡ് വിതരണം ചെയ്തു.