
ചാരുംമൂട്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 52-ാ മത് ചരമവാർഷിക ദിനം കോൺഗ്രസ് നൂറനാട് ബ്ലാക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചാരുംമൂട് കോൺഗ്രസ്ഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹസമിതി അംഗം കോശി എം. കോശി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ രാജൻ പൈനുംമൂട്, എം.ആർ.രാമചന്ദ്രൻ, ഷാജി നൂറനാട്, സി.ആർ.ചന്ദ്രൻ, ആർ.അജയൻ, എസ്. അനിൽരാജ്, പി.എം.ഷെരീഫ്, അബ്ദുൽ ജബ്ബാർ, എസ്.സാദിഖ് ,വന്ദന സുരേഷ്, അനിൽ പാറ്റൂർ, പി.ബി.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.