ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര ഭൗമശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് കത്തയച്ചു. തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇടയിലുള്ള ഏക തീരദേശ നിരീക്ഷണ കേന്ദ്രമായതിനാൽ ആലപ്പുഴയിലെ കേന്ദ്രം അടച്ചുപൂട്ടിയതോടെ സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തെ ബാധിച്ചിരിക്കയാണ്. തീരപ്രദേശങ്ങൾ തമ്മിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ആശയകൈമാറ്റത്തിനും വിഘാതമായിരിക്കുകയാണ്.
കെട്ടിടം ഉപയോഗ യോഗ്യമാക്കാനുള്ള നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട ഐ.എം.ഡി ഇത് വൈകിപ്പിക്കുകയായിരുന്നുവെന്നും കത്തിൽ കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.