ഹരിപ്പാട്: ഹരിപ്പാട് കൃഷിഭവന്റെ പരിധിയിൽപ്പെട്ട വഴുതാനം പാടശേഖരത്തിൽ മട വീണ് നാശനഷ്ടങ്ങൾ ഉണ്ടായി. വിതയ്ക്കുന്നതിനു മുൻപുള്ള പാടശേഖരത്തിലെ മുഴുവൻ പണികളും പൂർത്തിയാക്കി വിത നടത്താൻ ഒരുങ്ങുമ്പോഴാണ് പാടത്തിന്റെ പടിഞ്ഞാറുവശത്തും വടക്ക് വശത്തും ഉള്ള രണ്ട് ബണ്ടുകളിലും മടവീഴ്ച ഉണ്ടായത്. 284 ഏക്കറോളം വരുന്ന പാടശേഖരം പൂർണ്ണമായും വെള്ളം കയറിയ അവസ്ഥ യിലാണ്.