ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ദിനത്തിലെത്തിയത് ആയിരങ്ങൾ. തുലാമാസത്തിലെ അമാവാസിക്ക് ശേഷമുള്ള ആറാംദിവസമാണ് സ്കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. എല്ലാ മാസവും ഷഷ്ഠി ഉണ്ടങ്കിലും ഭക്ത്തർ 12മാസം അനുഷ്ഠിക്കുന്ന വ്രതം പൂർത്തിയാക്കുന്നത് സ്കന്ദഷഷ്ഠി ദിനത്തിലാണ്. ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ദേവനെ അഭിഷേകം ചെയ്ത പഞ്ചഗവ്യവും തുടർന്ന് വെള്ള നിവേദ്യവും സേവിച്ചാണ് ഭക്തർ ഒരുവർഷം അനുഷ്ഠിച്ച വ്രതമവസാനിപ്പിച്ചത്.