ചേർത്തല:കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തണ്ണീർമുക്കം മണ്ഡലം കമ്മിറ്റി താലൂക്കിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന നെഹ്റു അനുസ്മരണ ദേശീയ സമരചരിത്ര ക്വിസ് 2024 ഇന്ന് നടക്കും.യു.പി,ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
വിദ്യാർത്ഥികളിൽ സ്വാതന്ത്രസമര ചരിത്രത്തെകുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് എല്ലാവർഷവും ക്വിസ് മത്സരം നടത്തുന്നതെന്ന് ചെയർമാൻ റോക്കി.എം.തോട്ടുങ്കൽ,കൺവീനർ എ.ആർ.പ്രസാദ്,അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് സി.എം.റഫീഖ്,എബ്രഹാം ജോസഫ്,എസ്.ജയാമണി,കെ.ശംഭോധരൻ എന്നിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രജിസ്ട്രേഷൻ ഫീസുകളൊന്നുമില്ലാതെയാണ് ആകർഷകമായ സമ്മാനങ്ങളും എല്ലാവർക്കും പ്രോത്സാഹനവും നൽകി മത്സരമൊരുക്കുന്നത്.
ഇന്ന് രാവിലെ 9ന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും.സി.എം.റഫീഖ് അദ്ധ്യക്ഷനാകും.ഫാ.ജോസഫ് കീഴങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.വൈകിട്ട് സമാപന സമ്മേളനത്തിൽ കണ്ണങ്കര സ്‌കൂൾ പ്രഥമാദ്ധ്യാപിക ആൻ ജ്യോതി തോമസ് സമ്മാനദാനം നടത്തും.