
അമ്പലപ്പുഴ: വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ വാർഷികം നടത്തി. ക്ഷേത്രം തന്ത്രി കമലാസനൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, കലശാഭിഷേകം,ഗുരുപൂജ തുടങ്ങിയവ നടന്നു.ഭാരവാഹികളായ എസ്. അശോക് കുമാർ, എം.രതീഷ് , മിനി വേണു , സിന്ധു ബൈജു , ഗീതാ ദേവി , ക്ഷേത്രം ശാന്തി ശിശുപാലൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.