tur

തുറവൂർ: തുറവൂർ ശ്രീ ഗോകുലം കാമ്പസിൽ ആരംഭിച്ച ബി.ഫാം കോഴ്സിന്റെയും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കോളേജ് കെട്ടിടത്തിന്റെയും ഉദ്ഘാടനം ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലും ശ്രീ ഗോകുലം ഗ്രൂപ്പ്‌ ചെയർമാൻ ഗോകുലം ഗോപാലനും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. ആർ.എസ്. രാജശ്രീ, യു.ജി ബോർഡ്‌ മെമ്പർ ഡോ.കെ.ജെ.ദിലീപ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ.മനോജൻ, തുറവൂർ കാമ്പസ് ഡയറക്ടർ ലഫ്.കേണൽ കെ.പ്രഭാകരൻ, തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, വാർഡ് അംഗം ജയസൂധ, ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.കല തുടങ്ങിയവർ പങ്കെടുത്തു.