അരൂർ: കോൺഗ്രസ് എഴുപുന്ന ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമല്ലൂരിൽ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഡി.സി.സി അംഗം എൻ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എക്സ്.തങ്കച്ചൻ അദ്ധ്യക്ഷനായി.എരമല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ട്രഷറർ എന്നീ സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.സുരേന്ദ്രനാഥൻ നായർ,ഭാസ്ക്കരൻ ടി.കല്ലുങ്കൽ, ജെസി കുറ്റുതറ എന്നിവരേയും ഭരണസമിതി അംഗങ്ങളായ അമ്പിളി ബാബു, ഗിരീഷ് പറവീട്, കെ.എസ്.സോമൻ, എം.ജി. ജോപ്പൻ,വർഗീസ് ജോഷി, ഓമന മുരളീധരൻ, വിപിൻ വിശ്വംഭരൻ,ഡിൽന അനിൽ, എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. ഡി.സി.സി അംഗം ദിവാകരൻ കല്ലുങ്കൽ, കെ.എസ്.വേലായുധൻ, എൻ.പി.തമ്പി, വി.അനിൽകുമാർ, വിഷ്ണു എന്നിവർ സംസാരിച്ചു.