
ആലപ്പുഴ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസ് സമുച്ചയവും, ടൊയ്ലറ്റുകളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി.സന്തോഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം എം.എസ്.പ്രിയലാൽ, ജില്ലാ കമ്മിറ്റിയംഗം കെ.സതീഷ്, ഏരിയ പ്രസിഡന്റ് ടി.എം.ഷൈജ, സെക്രട്ടറി കെ.ആർ.ബിനു എന്നിവർ സംസാരിച്ചു.