
വള്ളികുന്നം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എ.കെ.പി.എ) ചാരുംമൂട് യൂണിറ്റും സുമ കാർത്തിക് ഐ കെയറും സംയുക്തമായി സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ഷാൽ വിസ്മയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുഭാഷ് സ്വാഗതവും ജില്ലാ ട്രഷറർ അനിൽ ഫോക്കസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അശോക് ദേവ സൂര്യ, അജി ആദിത്യ, മേഖലാ വൈസ് പ്രസിഡന്റ് നാസർ ഷാൻ, ട്രഷറർ ബിജു.ആർ.ബി, ഡോ.ചിന്മയ എന്നിവർ സംസാരിച്ചു. . ജില്ലാ പ്രസിഡന്റ് മോഹനൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം രവി, മേഖല സെക്രട്ടറി സലീൽ,യൂണിറ്റ് ട്രഷറർ ശരത് പങ്കെടുത്തു.