
കായംകുളം: കായംകുളം നഗരസഭയുടെ കെടുകാര്യസ്ഥത കാരണം അർഹരായവർക്ക് വിധവ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ നഗരസഭയുടെ മുന്നിൽ പ്രതിഷേധവുമായി എത്തി.പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി കൃത്യമായി അത് അപ്‌ലോഡ് ചെയ്യാത്തതു മൂലം അർഹരായവർക്ക് ആറുമാസത്തോളം കിട്ടേണ്ട പെൻഷനാണ് മുടങ്ങിയത്.ജീവനക്കാരുടെ വീഴ്ച എന്ന് പറഞ്ഞ് കൈമലർത്താൻ നഗരസഭ ഭരണകൂടത്തിന് കഴിയില്ലെന്ന് മഹിള കോൺഗ്രസ് കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് കായംകുളം നോർത്ത് സൗത്ത് ബ്ലോക്കുകളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ബബിത ജയൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് കായംകുളം നോർത്ത് പ്രസിഡന്റ് അംബിക അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രിക തങ്കപ്പൻ,മഹിളാ കോൺഗ്രസ് ഭാരവാഹികളായ ചന്ദ്ര ഗോപിനാഥ്, കുഞ്ഞുമോൾ രാജു, കൃഷ്ണകുമാരി, ഷീജ റഷീദ് അനിതാ രമേശ്, മഞ്ജു ജഗദീഷ്, ഗീത ആനന്ദരാജൻ,നിസ. കെ, വന്ദന സുരേഷ്,നിഷ നസീർ, ടെൻസി എന്നിവർ സംസാരിച്ചു.